കിനാവിന്റെ വരമ്പത്ത്

 

(M)കിനാവിന്റെ വരമ്പത്ത് മഴ വന്ന സമയത്ത്.  നനയാതൊതുങ്ങി നിന്നൊരു പെണ്ണ്..            അവള്‍ അനുവാദം ചോദിക്കാതെ ഖല്‍ബിന്റെ പുറമ്പോക്കില്‍.. കുടിലും വെച്ചതിലങ്ങു കൂടി...

കിനാവിന്റെ വരമ്പത്ത് മഴ വന്ന സമയത്ത്...    നനയാതൊതുങ്ങി നിന്നൊരു പെണ്ണ്.....

(M)ഒയിപ്പിക്കാന്‍ തുനിഞ്ഞപ്പോള്‍ അവകാശം പറഞ്ഞവള്‍ ഹലാക്കിന്റെ ഇബിലീസായ് മാറി... ഒയിപ്പിക്കാന്‍ തുനിഞ്ഞപ്പോള്‍ അവകാശം പറഞ്ഞവള്‍ ഹലാക്കിന്റെ ഇബിലീസായ് മാറി 

ഞമ്മള്‍ അടവുകള്‍ പതിനെട്ടും പെരുമാറിക്കയിഞ്ഞിട്ടും ഒരുമ്പെട്ട് മിയികൊണ്ട്.. അടവുകള്‍ പതിനെട്ടും പെരുമാറി ക്കഴിഞ്ഞിട്ടും ഒരുമ്പെട്ടു മിയികൊണ്ട് കടുകും വറുത്തെടുത്ത വമ്പത്തീ ..ഹ .. മൊഞ്ചത്തീ ..

അവള്‍ നമ്മളെയിട്ടൊരു പമ്പരമാക്കിയെറിഞ്ഞു കറക്കിയെടുത്ത് നടന്നൊരു സംഭവമുണ്ടല്ലോ നെഞ്ചിലതിപ്പോഴുമുണ്ടല്ലോ ..

കിനാവിന്റെ വരമ്പത്ത് മഴ വന്ന സമയത്ത് നനയാതൊതുങ്ങി നിന്നൊരു പെണ്ണ്....

കാട്ടിലൊരു തേക്കു മരത്തിൽ പണ്ടൊരു          ചെറു കാവളം കിളി കൂടു ചമച്ചു...                  ദൂരത്തെ കാറ്റാടിക്കൊമ്പിൽ ഒരു            കഴുകനതും നോക്കിയിരുന്നു.                          ഊഴവും കാത്തിരുന്ന് ലാക്കു പിടിച്ചു..

അന്നേരം മുന്നിൽ കാട്ടിനുള്ളിൽ..              അംമ്പേന്തി വില്ലെന്തി അന്നേതോ വേടൻ വന്നടുത്തു അമ്പേടുത്തു പിന്നെ                          വില്ലും കുലച്ചുകൊണ്ടാന്നാക്കിളിക്കൂട്ടിലെയ്തു....

വേടന്റെ കാലിൽ തേക്കിൻ ചോട്ടിൽ      വെയിലിന്റെ ചൂടേറ്റ്..കലികൊണ്ട മൂർഖൻ ആഞ്ഞു കൊത്തി  അമ്പുതെറ്റി ദൂരെ കാറ്റാടിക്കൊമ്പത്തെ കഴുകന്റെ നെഞ്ചത്തതേറ്റു...

വിഷമേറ്റ വേടൻ പരലോകം പൂകി              വിടവാങ്ങി ശരമേറ്റ കഴുകന്റെ ജീവൻ      പാമ്പിനോട് നന്ദി പറഞ്ഞു..                                കാവളം കിളി പാടിയാടി പാറി നടന്നു...      കാട്ടിലാകെ പാടിയാടി പാറി നടന്നു...

(F)മനസ്സിന്റെ മതിലകത്തായിരമായിരം കുറുമൊഴി മുല്ലകൾ പൂവണിഞ്ഞു...              അഴകും മണവും മധുവും നുകരാൻ അതിലൊരു ശലഭം വന്നിരുന്നു....                                      നിറങ്ങളായി വിരിഞ്ഞതും ആൺ പൂക്കൾ മാത്രം വിളയുകില്ലൊരിക്കലും അവയിൽ പരാഗം... നിറഞ്ഞുപോയി അതൊക്കെയെൻ മനോരജ്യമാകെ പടർന്നു ഞാൻ കിനാവിലായി നിഴൽ പാടിലൂടെ..                                            മനസ്സിന്റെ മതിലകത്തായിരമായിരം            കുറുമൊഴി മുല്ലകൾ പൂവണിഞ്ഞു..              അഴകും മണവും മധുവും നുകരാൻ അതിലൊരു ശലഭം വന്നിരുന്നു....

(M)ഏ കാക്കാ ഏ കാക്കാ കഥ പറയാം കാക്കാ വേഷം മാറിയ ചെന്നായുടെ ചെറുകഥ പറയാം കാക്കാ

(F)ഏ കാക്കാ കാദര് കാക്കാ ഒരു കഥ പറയാം കാക്കാ.. വേഷം മാറിയ ചെന്നായുടെ ചെറുകഥ പറയാം കാക്കാ...

(M)ഒരു മലയരികില്‍ ഒരു പുല്‍പ്പരപ്പില്‍            കുറെ ആടുകള്‍ മേഞ്ഞിരുന്നു

(F)അപ്പോള്‍ അതുവഴിയെ ഒരു പടുകിഴവന്‍ ചെന്നായ വലഞ്ഞെത്തി                        കുരുന്നാടുകള്‍ തന്‍ രുചിയൊന്നറിയാന്‍ അവനന്നൊരു കൊതിയിളകി.    (M)ഉടനാക്കിളവന്‍ ചെന്നായതിനായൊരു. സൂത്രമെടുത്തല്ലോ..ആട്ടിടയന്‍ കൊന്നുരിച്ചെറിഞ്ഞിട്ടോ -രാട്ടിന്റെ തോലണിഞ്ഞു (F)കൂട്ടത്തില്‍ ചേ൪ന്നവന്‍ ആടുകളോടൊപ്പം ആലയില്‍ ചെന്നെത്തി ......                              (M)അങ്കിള്‍ ....(F)ആന്റി....          (MF)ഞങ്ങടെയീക്കഥ കേള്‍ക്കൂ തന്ത്രമെടുത്തവനെങ്കിലും പിന്നീടെന്തായി സംഭവമെന്തായി            (F)അത്താഴത്തിനൊരാടിനെ വെട്ടാന്‍ ഇടയന്‍ വന്നെത്തി (M)പതിവുംപടിയൊരുതടിയനെയന്നവന്‍ അതിനായ് കണ്ടെത്തി.                      (F)അതേയ്...ആ ചെന്നായായിരുന്നു.        (M)ആട്ടിൻ തോലിട്ട ചെന്നായങ്ങനെ ഇടയന്റെ ഇരയായി..വേഷംകെട്ടല്‍ ദോഷം ചെയ്യുമെ-ന്നങ്ങനെ വെളിവായി...............................      (M)അങ്കിള്‍..(F)ആന്റി...            (MF)ഞങ്ങളോടൊപ്പം പാടൂ.                                വേഷം കെട്ടിയ ചെന്നായുടെ കഥ ഞങ്ങളോടൊപ്പം പാടൂ 

(Ch..ഒരു മലയരികില്‍..)

ല ല ല ല ല ...ല ല ല ല ല ...                                        ല ല ല ല ല ...ല ല ല ല ല ...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kinaavinte varambath

Additional Info

അനുബന്ധവർത്തമാനം