മാനസേശ്വരാ പോവുകയോ

Film/album: 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

 

മാനസേശ്വരാ പോവുകയോ പോവുകയോ
ഈ ഗ്രാമകന്യകയെ ഓര്‍മ്മിക്കുമോ
നിന്റെ മനോരഥ വീഥിയിലെത്ര നാള്‍
സ്വര്‍ണ്ണദലങ്ങള്‍ വിരിച്ചവള്‍ ഞാന്‍
പൊന്‍വിളക്ക് തെളിച്ചവള്‍ ഞാന്‍
തെളിച്ചവള്‍ ഞാന്‍ തെളിച്ചവള്‍ ഞാന്‍

ഹൃദയത്തിലനുരാഗ മധുരവുമായി നിന്‍
കിളിവാതിലില്‍ കാത്ത് നിന്നവള്‍ ഞാന്‍
ഒരു തുള്ളിക്കണ്ണീരായ് നിന്‍ കാലടികളില്‍
തകരുമെന്നൊരു നാളും ഓര്‍ത്തില്ല ഞാന്‍
ആ....ആ..ആ.. (മാനസേശ്വരാ...)

നിഴലായെങ്കിലും കൂടെവരാന്‍ ഞാന്‍
നിത്യവും മനസ്സില്‍ കൊതിച്ചതല്ലേ
ഒരുനെടുവീര്‍പ്പായ് അലിയുന്നിവിടെ
ആ....ആ..ആ.. (മാനശേശ്വരാ...)