നീലപുലയന്റെ

.നീല പുലയന്റെ മാടത്തില്‍ ഒത്തിരി
കനവു കണ്ടു വളര്‍ന്ന പെണ്ണ്‍
പെണ്ണു വളര്‍ന്ന പെണ്ണ്
കണ്ടു വളര്‍ന്ന പെണ്ണ്.
കനവു കണ്ടു വളര്‍ന്ന പെണ്ണ്

നീല കുയിലിന്റെ ഈണത്തില്‍ ഇത്തിരി
തന്നന പാട്ടു പാടുന്ന പെണ്ണ്
പെണ്ണ് പാടുന്ന പെണ്ണ്  പാട്ടു പാടുന്ന പെണ്ണ്
തന്നന പാട്ടു പാടുന്ന പെണ്ണ് (നീല പുലയന്റെ..)

കൊയ്ത്തും മേതിയും കഴിഞ്ഞോരു കാലം
ഓലക്കുടിലില്‍ മയങ്ങണ നേരം
പറന്നു വന്നൊരു ചെമ്പൂവാലന്‍ കിളി
ആരാരും കാണാതെ കേള്‍കാതെ
കാതില്‍ കിന്നാരം പറഞ്ഞതെന്തേ ഏ..(നീല പുലയന്റെ..)

ചെമ്പകന്‍ പാടം വിളഞ്ഞൊരു നേരം
കടവില്‍ കറ്റ നിരത്തണ നേരം
തെളിഞ്ഞ മാനത്ത്‌ ചന്ദിരന്‍ താളത്തില്‍
ആരാരും കാണാതെ കേള്‍കാതെ
കാരിയം നിന്നോടു ചൊന്നതെന്തേ (നീല പുലയന്റെ..)