അലകളിലെ പരൽമീൻ പോലെ

അലകളിലെ പരൽ മീൻ പോലെ
ആടിയുലയും മനസ്സ്
ദിക്കറിയാതെ മുക്കിളിയിട്ടു
കാതരമാം മനസ്സ്
(അലകളിലെ..)

ഒന്നാം തിര രണ്ടാം തിര മൂന്നാം തിര നീന്തി
മുങ്ങാംകുഴി പൊങ്ങും കുഴി പിന്നെം തിര നീന്തി
താളം തുള്ളും ഓളത്തിൽ കോലൊത്ത താളം (2)

ഓ ഉന്മാദം കൊള്ളുന്ന നാടാകെ ഉത്സവം ഒരുക്കുന്നു (2)
നോക്കെത്താ പരപ്പിലെ നീല വഴികളിൽ കേളി കൊട്ടി കടൽ
ചുറ്റിയ വലയിൽ പെട്ട് വഴങ്ങാൻ വാർന്നൊഴിഞ്ഞു മനസ്സു
(അലകളിലെ ..)
താം തിനക്ക താ.... താ ഓ.. (അലകളിലെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alakalile paralmeen

Additional Info