മധുരം ഗായതി മീരാ

കൃഷ്ണ ചന്ദ്ര രാധാമോഹന മേരെ മന്‍മേ വിരാജോജി 
മേരെ മന്‍മേ വിരാജോജി
മധുരം ഗായതി മീരാ  മീരാ മധുരം ഗായതി മീരാ
ഓം ഹരിജപലയമീ മീരാ  എന്‍ പാര്‍വണ വിധുമുഖി മീരാ
പ്രണയാഞ്ജലി പ്രണവാഞ്ജലി
ഹൃദയാഗുലീ ദലമുഴിഞ്ഞു മധുരമൊരു
മന്ത്രസന്ധ്യയായ്‌ നീ  (മധുരം ഗായതി മീരാ....)

ലളിതലവംഗം ലസിതമൃദംഗം യമുനാതുംഗതരംഗം
അനുപമരംഗം ആയുര്‍കുലാംഗം അഭിസരണോത്സവസംഗം
ചിരവിരഹിണിയിലവളരൊരു പൗര്‍ണ്ണമി
മുകിലല ഞൊറിയുടെ നിറവര്‍ണ്ണനേ
വരവേല്‍ക്കുവാന്‍ തിരിയായിതാ
എരിയുന്നു ദൂരെ ദൂരെ ദൂരെയൊരു കനലായ്(മധുരം ഗായതി മീരാ....)

അതിശയഭൃഗം.. അമൃതപതംഗം അധരസുധാരസശൃഗം
ഭാവുകമേകും ഭൈരവിരാഗം കദനകുതുഹലഭാവം
കുയില്‍ മൊഴികളിലിവളുടെ പ്രാര്‍ത്ഥന
അലകടലിവളുടെ മിഴിനീര്‍ക്കണം
ഇളമഞ്ഞിലെ കളഹംസമായ്‌
പിടയുന്നു ദൂരെ ദൂരെ ദൂരെയിരുചിറകായ്‌ (മധുരം ഗായതി മീരാ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Maduram gayathri

Additional Info