ഒരു പൂവിൻ നറുമണം

 

ഒരു പൂവിൻ നറുമണം എത്ര നേരം
ഒരു പാട്ടിൻ സ്വരസുഖമെത്ര നേരം
പൂവു കൊഴിഞ്ഞാലും
പാട്ടു കഴിഞ്ഞാലും
ജീവിക്കുമോർമ്മകളിൽ ഈ
പാവം മനസ്സിന്റെ ഓർമ്മകളിൽ (ഒരു പൂവിൻ...)

ഈ വഴിയോരത്തൊരാലിൻ ചുവട്ടിൽ നാം
രാവിൽ തളർന്നിരുന്നു
പാണികൾ കോർത്തു പുണർന്നിരുന്നു
പ്രണയാതുരരായിരുന്നു രാവൊരു
ഗാനമായൊഴുകി മാഞ്ഞു (ഒരു പൂവിൻ...)

ആദ്യം നുകർന്നൊരു പൂവിൻ സുഗന്ധവും
പാട്ടിൻ മധുരിമയും
നിന്നെക്കുറിച്ചുള്ളോരോർമ്മകളും എന്നും
എന്നിലെയസ്വാസ്ഥ്യമായി പിന്നെയൊ
രുന്മാദ ലഹരിയായ്  (ഒരു പൂവിൻ...)

--------------------------------------------------------------