പഥികരേ പഥികരേ

 
പഥികരെ പഥികരെ പറയുമോ
ഇതു വരെ എന്‍ ഇടയന്റെ പാട്ടു കേട്ടുവോ 
പാട്ടു കേട്ടുവോ (2)
ഒരു മുളം തണ്ടിന്റെ മുറിവുകള്‍ മുത്തി മുത്തി
അരുമയായ്‌ അവനെന്നെ വിളിച്ചുവോ (2)   (പഥികരെ... )

പുല്‍ക്കുടിലില്‍ ഞാന്‍ അവനെ കാത്തിരുന്നു
തക്കിളിയില്‍ പട്ടുനൂലു നൂറ്റിരുന്നു (2)
ഇളവേല്‍ക്കാന്‍ എത്തുമെന്‍ ഇടയനു നല്‍കുവാന്‍
ഇളനീരുമായ്‌ ഞാന്‍ കാത്തിരുന്നു (പഥികരെ..)

മുറ്റത്തെ ഞാവല്‍ മരം പൂത്തു നിന്നു
കത്തുന്ന മെഴുതിരി പോല്‍ പൂത്തു നിന്നു (2)
കളമതന്‍ കതിരുമായ്‌ കിളി പാറും തൊടിയിലെ
കറുകപ്പുല്‍ മെത്തയില്‍ കാത്തു നിന്നു (പഥികരെ..)

-----------------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Padhikare Padhikare

Additional Info

അനുബന്ധവർത്തമാനം