ആകാശത്തിന് കീഴേ

Music: 
Lyricist: 
Film/album: 

ആകാശത്തിന് കീഴേ നീലാകാശത്തിനു കീഴേ 
പച്ചപ്പട്ടില്‍ പലപല പൂക്കള്‍ തുന്നി വെച്ചതു പോലെ 
കൊച്ച് കേരള നാട് ഈ കൊച്ച് കേരള നാട്   (ആകാശത്തിന് )

മഞ്ഞണിമലകള്‍  കണ്ടു മടങ്ങിയ കിളിയേ കിളിയേ 
മന്ദാകിനിയില്‍ കുളിച്ചു തൊഴുതൊരു കിളിയേ കിളിയേ 
മഞ്ഞത്തെച്ചിപ്പൂവുണരും  നിന്‍ കാവിലുല്‍സവമായ്  ഈ 
മന്ദാരതോപ്പിലല്ലോ നിന്‍റെ പൊന്നോണം   (ആകാശത്തിന് )

കൊന്നകള്‍  സ്വര്‍ണ്ണക്കിങ്ങിണി ചാര്‍ത്തും  തൊടിയില്‍  തൊടിയില്‍ 
പൊന്‍കണി വെള്ളരി കാഴ്ച വെക്കും വയലില്‍ വയലില്‍ 
കണ്ണീരുപ്പു കലര്‍ന്നാലും നിന്‍ ജീവനുല്‍സവമായ്  
ഈ കസ്തൂരിമാവിലല്ലോ നിന്‍റെ പൊന്‍കൂട്   (ആകാശത്തിന് )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aakashathinu keezhe

Additional Info

Year: 
1993

അനുബന്ധവർത്തമാനം