ആരോരുമില്ലാത്ത കുട്ടിക്കുറങ്ങുവാൻ

 

ആരോരുമില്ലാത്ത കുട്ടിക്കുറങ്ങുവാൻ
ആൽമരത്തിണ്ണയുണ്ട്
പായ വിരിക്കുവാനാരുണ്ട്
പാലൊളിപ്പട്ടു നിലാവുണ്ട്
താരാട്ടു പാടുവാനാരുണ്ട്
താഴത്തെ പാടത്തെ കാറ്റുണ്ട്

കാണും കിനാക്കളിലെന്തുണ്ട്
കാണാത്തൊരിത്തിരി വറ്റുണ്ട്
കാലത്തുണർത്തുവാനാരുണ്ട്
മാനത്തുദിക്കും വെയിലുണ്ട്

ആരോരുമില്ലാത്ത കുട്ടിക്കു കൂട്ടിനാ
യാരുണ്ട് പാവമാം ദൈവമുണ്ട്
ആ നല്ല ദൈവത്തെ കാട്ടിത്തരാൻ
ആരുമില്ലാരുമില്ലാരുമില്ല

--------------------------------------------------------------

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aarorumillatha kuttikkuranguvan

Additional Info

അനുബന്ധവർത്തമാനം