ആയിരം വർണ്ണമായ്

 

ആയിരം വർണ്ണമായ് പൂവിടും സ്വപ്നമോ
ആതിരത്താരമോ ആവണിത്തിങ്കളോ
ആരു നീ മോഹിനീ ആരു നീ മോഹിനീ  (ആയിരം...)

എൻ മുളം തണ്ടിലെ പാട്ടു കേട്ടിന്നലെ
മണ്ണിൽ നിന്നെന്നെയും തേടി നീ വന്നുവോ (2)
കണ്ടു മോഹിക്കുമെൻ കൺകളിൽ പിന്നെയും
 ചന്ദ്രികാരശ്മി തൻ ചന്ദനസ്പർശമോ ആരു നീ  (ആയിരം...)

ജന്മതീരങ്ങളിൽ ഈ മലർപ്പുഞ്ചിരി
കണ്ടുവോ മാഞ്ഞുവോ പിന്നെയും കാണ്മിതോ (2)
കാണുമാ വേളയിൽ കാതരേ ആയിരം
കാനനജ്ജ്വാലകൾ പ്രാണനിൽ പൂത്തുവോ ആരു നീ (ആയിരം...)

----------------------------------------------------------------------------

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3.5
Average: 3.5 (2 votes)

Additional Info