ഒരു പൂവിന്നാദ്യത്തെയിതൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ഒരു പൂവിന്നാദ്യത്തെയിതൾ തൊട്ടു ഞാൻ ചൊല്ലി
അവനെന്നെ സ്നേഹിക്കുന്നു
ഇടവിട്ടു ഞാനോരോ ഇതൾ തൊട്ടു മന്ത്രിച്ചു
അവനെന്നെ സ്നേഹിപ്പൂ സ്നേഹിപ്പീലാ
ഒടുവിലെപ്പൂവിതൾ തൊട്ട്  ഞാൻ പാടിപ്പോയ്
അവനെന്നെ സ്നേഹിക്കുന്നു


ശ്യാമയാം ഭൂമിയെ സൂര്യൻ പോലെ അല
യാഴിയെ പൂന്തിങ്കളെന്ന പോലെ
നിന്നെ ഞാൻ സ്നേഹിക്കുന്നു
ശ്യാമയാം ഭൂമിയെ സൂര്യൻ പോലെ
അലയാഴിയെ പൂന്തിങ്കളെന്ന പോലെ
നിസ്വയാമെന്നെയും ധന്യയാക്കീടുന്ന
സുസ്നേഹമൂർത്തേ നമസ്തേ

കന്യകയാമൊരു പൂമൊട്ട് സൂര്യനെ
തന്നുള്ളിൽ ധ്യാനിച്ചിരുന്നൂ
അന്തർദലങ്ങളിൽ സൂര്യനുണർന്നൊരു
കുഞ്ഞു വെൺ പ്രാവായിരുന്നു
കന്യയാം പൂമൊട്ട് പൂവായ് വിടർന്നതാ
ണിന്നീ കപോതികാ പുഷ്പം
നെഞ്ഞോടമർന്നൊരീ കുഞ്ഞു വെൺപ്രാവിനു
വിണ്ണിൽ പറക്കാൻ ചിറകു നൽകൂ

--------------------------------------------------------------------