പായുന്ന യാഗാശ്വം ഞാൻ

പായുന്ന യാഗാശ്വം ഞാൻ
പായുന്ന യാഗാശ്വമീ ഞാൻ
കാലമെൻ കാൽക്കൽ വീഴുന്നു
കോരിത്തരിക്കുന്നു ഭൂമി
താളത്തിൽ തക തക താളത്തിൽ
താഴത്തെ തരിമണൽ പാടുന്നു
അനുപദമനുപദ മണയുക വിജയപഥം (പായുന്ന..)

ചക്രവാളമിനിയെൻ ജയ
ദുർഗ്ഗമാകുന്നൊരു നാൾ
ഒരു നദിയായൊഴുകി വരും
ഒരുമയോടെൻ പടയണികൾ
ഏഴു മാമലകൾ കാവൽ നിൽക്കുമൊരു
പുരിയിലണയുമെന്നെ
ഇരവുകൾ പകലുകളഴകൊടു തൊഴുതു വരും (പായുന്ന...)

ധിക്കരിക്കുമവർ തൻ ചുടു
രക്തധാരയൊഴുകും
ഉലകമിതെൻ തളികയിലെ
ചെറുകനിയായ് വരുമൊരു നാൾ
ദേവനർത്തകികൾ
തേടിയെത്തുമെൻ തിരുവരങ്ങിലാടാൻ
ഒരു മദലഹരിയിലനുപദമവരാടും (പായുന്ന...)

----------------------------------------------------------------