നീയെൻ ഉൾപ്പൂവിന്നുള്ളിൽ

നീയെൻ ഉൾപ്പൂവിന്നുള്ളിൽ
സ്വർണ്ണഹംസമായ് വരൂ
നീ പോരൂ എൻ കൈയ്യിൽ നീയീ
പൊൻ വളകൾ ചാർത്തിടൂ
കൈത്തണ്ടുലഞ്ഞതിൽ കൈവളകൾ പാറ്റവേ
ഈ കൈയ്യിൽ മുത്തി കണ്ണിൽ നോക്കി
കാതിൽ മൂളും ഞാൻ

കരിവള തരിവള ചേരും കൈത്തണ്ടിൽ പൊന്നിൻ വളകൾ
കരിവരിവണ്ടുകൾ മൂളും പൊൽത്താരിൽ സ്വർണ്ണക്കിളി പോൽ
നീട്ടി നീട്ടി ആലോലം പാട്ടുപാടും ആ കിളികൾ
നീ പോരൂ നീ പോരൂ  എന്നെന്നോടോതുന്നു (നീയെൻ...)

പ്രിയതരമൊരു മധുഗാനം പ്രേമാർദ്രമാം ഈരടികൾ
അകതളിർ തഴുകുകയായീ ഇന്നാരേ പാടുന്നരികിൽ
ഏകതന്ത്രി ആത്മാവിൻ രാഗതന്ത്രിയായ് മാറ്റും
ഹേമന്തരാവിന്റെ സംഗീതമായ് പോരൂ (നീയെൻ...)

---------------------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neeyen ulppoovinullil

Additional Info

അനുബന്ധവർത്തമാനം