മൂകതയുടെ സൗവർണ്ണപാത്രത്തിൽ

മൂകതയുടെ സൗവർണ്ണപാത്രത്തിൽ
മൂടി വെച്ചൊരെൻ ദുഃഖമേ പോരൂ (2)
എന്നുമെന്നുമെനിക്കിനി കൂട്ടായ്
എന്നരികിൽ നീ മാത്രമിരിക്കൂ (മൂകതയുടെ..)

ഇന്നൊരുഷ്ണപ്രവാഹത്തിൽ നീന്തും
സ്വർണ്ണമത്സ്യമായ് ഞാനുരുകുന്നു
നഗ്നമാം ശിലാവക്ഷസ്സിൽ വീഴും
വർഷ ബിന്ദു പോൽ ഞാൻ ചിതറുന്നൂ

കണ്ണില്ലാത്ത നിഴൽ പാമ്പുകൾ
വന്നെന്നെ കൊത്തുന്നു
ആരും കാണാത്തിരുമുറിവുകളിൽ
ചോര പൊടിക്കുന്നു
എന്റെ നെഞ്ചൊരു കിളിയായ് പിടയുന്നു
പിടഞ്ഞു കേഴുന്നു
എന്റെ വേദന ആരറിയുന്നൂ ആരറിയുന്നൂ....

------------------------------------------------------------