ആതിരക്കുളിരുള്ള രാവിലിന്നൊരു

ആതിരാക്കുളിരുള്ള രാവിലിന്നൊരു
പാതിരാ മലര്‍ക്കിളി പറന്നുവരും (2)
താമരക്കുമ്പിളിലെ തേന്‍ നുകരും - എന്റെ
താമരക്കുമ്പിളിലെ തേന്‍ നുകരും

അക്കരെ അക്കരെ പാലരുവിക്കരേ
ചക്രവാകങ്ങൾ ഉണര്‍ന്നിടുമ്പോള്‍ (2)
നീ വരുമീവഴി ഈറന്മിഴികളാല്‍
പൂവിട്ടു പൂവിട്ടു നിന്നവള്‍ ഞാന്‍ - നിന്നെ
പൂവിട്ടെതിരേല്‍ക്കാന്‍ നിന്നവള്‍ ഞാന്‍

ആതിരാക്കുളിരുള്ള രാവിലിന്നൊരു
പാതിരാ മലര്‍ക്കിളി പറന്നുവരും 
പറന്നുവരും - തേന്‍ നുകരും 

പൊല്‍ത്തിരുവാതിര താ‍രം കിഴക്കൊരു
പൂത്താലി പോലെ ഉദിച്ചുവല്ലോ (2)
പൂമുഖ വാതില്‍ക്കലെന്‍ കളിത്തത്തപോലെ
ഓമനപ്പേരു വിളിച്ചതാരോ - എന്റെ
ഓമനപ്പേരു വിളിച്ചതാരോ

ആതിരാക്കുളിരുള്ള രാവിലിന്നൊരു
പാതിരാ മലര്‍ക്കിളി പറന്നുവരും 
പറന്നുവരും - തേന്‍ നുകരും 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
aathira kulirulla

Additional Info

അനുബന്ധവർത്തമാനം