താരകം ദീപകം

ആ..ആ...ആ.......
താരകം ദീപകം മാരിവിൽ ശ്രീലകം
സാഗരം നൂപുരം സാന്ദ്രമാം സാധകം
ഗിരിതടങ്ങൾ പാടും  ഓ...
ഗിരിതടങ്ങൾ പാടും ഹിമവസന്ത രാഗം
ദലപുടങ്ങൾ നീട്ടും ജലതരംഗമേളം
ഉതിർന്നൊരീ ശ്രാവണമഴയിൽ
മദാന്ധമാം മായികനടനം ഇതു
ചന്ദ്ര ചൂഡ താണ്ഡവ നടനം (താരകം..)

വരതംബുരുവിൽ ശ്രുതിചന്ദനമായ്
മൃദുഭൈരവി തൻ സ്വര സംപുടമായ്
ഉതിരും ജതിയിൽ പുതുമുദ്രകളായ്
പദഭംഗികളിൽ ശുഭചന്ദ്രികയായ് ഓ.....
സാന്ധ്യപർവ്വതസാനുവിലൊഴുകും
ഗംഗയായെന്നംഗമുണർത്തൂ
സാമഗാനതാള തരംഗിണി
രാഗധാരയാം രമണി
അലിവായ് തെളിഞ്ഞു നില്പൂ യാമം (താരകം..)

രജനീമുഖമാം കളഭേന്ദുകലേ
ശിവമൗലിയിൽ നീ ലയമായ് വിരിയൂ
വിരലുകൾ ഉണരും ഡമരുകമാകെ
തരളിതമൊഴുകും വരിശകളുണരും ആ...
ഗീതവാദ്യവിശാരദരാകും
ദേവകിന്നരഗന്ധർവന്മാർ
ഭാവബന്ധുര നർത്തന വേദിയിൽ
ആർദ്രമാനസ ലോലുപരായി
അറിയാതലിഞ്ഞു പാടും യാമം (താരകം..)

-----------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Tharakam deepakam

Additional Info

അനുബന്ധവർത്തമാനം