മലയണ്ണാർക്കണ്ണൻ മാർകഴിത്തുമ്പിയെ

മലയണ്ണാർക്കണ്ണൻ മാർകഴിത്തുമ്പിയെ
മണവാട്ടിയാക്കും നേരമായ്
വരിനെല്ലിൻ പാടവും വാർമണിത്തെന്നലും
വേളിയ്ക്കൊരുങ്ങും കാലമായ്
വെള്ളാരം കുന്നിലെ വെണ്ണിലാവും
പൂക്കൈതപ്പുഴയിലെ പൊൻ മീനും
കുളവാഴക്കൂട്ടിലെ പാതിരാപ്പന്തലിൽ
മോതിരം മാറും മുഹൂർത്തമായ് (മലയണ്ണാർക്കണ്ണൻ...)

പേടമാൻ കിടാവും കുഞ്ഞുതിങ്കളും
സ്നേഹലോലരായി പാടിയാടുന്നു
തെല്ലു മാരിവില്ലും മഞ്ഞുതുള്ളിയും
ചില്ലുമേഘത്തേരിൽ പാഞ്ഞു പോകുന്നു
പൊന്നു പൂക്കുമാകാശം തൂമുത്തെടുത്തു ചാർത്തുന്നു
നിറവാർന്ന സന്ധ്യയിൽ നീ വന്ന വേളയിൽ
വാരിളം തൂവലാലെ നീയുഴിഞ്ഞുവോ
പ്രാവിനെ മാടപ്രാവിനെ (മലയണ്ണാർക്കണ്ണൻ...)

വേനലിൻ വരമ്പിൽ പുൽത്തലപ്പുകൾ
മാരിയേറ്റു മെല്ലെപ്പൂവണിഞ്ഞുവോ
കണ്ണടച്ചുറങ്ങും കാശിത്തുമ്പകൾ
കൈത്തലോടലേൽക്കേ ചായുണർന്നുവോ
ഉള്ളിലുള്ള പൂവാലി പാൽചുരത്തി നിൽക്കുന്നു
പുലർകാല മഞ്ജിമയിൽ
നീ വന്ന വേളയിൽ തൂമുളം കൂടണഞ്ഞൊളിഞ്ഞു നോക്കിയോ
മൈനകൾ നാട്ടുമൈനകൾ (മലയണ്ണാർക്കണ്ണൻ...)

-----------------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)

Additional Info