വാർത്തിങ്കൾത്തെല്ലല്ലേ

വാർത്തിങ്കൾത്തെല്ലല്ലേ വരവീണക്കുടമല്ലേ
മാനത്തെ മാൻപേടപ്പെണ്ണ്
പാടുമ്പോൾ കുയിലാണ് പനിനീർപ്പൂവിതളാണ്
മിഴി രണ്ടും മൈനകളാണ്
ചേക്കേറാൻ മുത്തേ നേരമായ് ഓ
ചേക്കേറാൻ മുത്തേ നേരമായ് (വാർതിങ്കൾ...)

മാണിക്യക്കാവും ചുറ്റി മണിമഞ്ഞിൽ കൂടും തേടി
മാനത്തെ വാനമ്പാടീ പാടി വാ
കിന്നാരം കൂടാൻ നീയെന്തേ കാത്തു നിന്നീലാ
മൂവന്തിച്ചെപ്പിൽ നിൻ മോഹം ചാന്തണിഞ്ഞീലാ
വെയിലാറും വേനൽക്കൂടിൽ ചിറകാട്ടും കാറ്റിൻ ചില്ലമേൽ
ഈ അരളിപ്പൂക്കാടിൻ മേടയിൽ (വാർതിങ്കൾ...)

കണ്ണാടിച്ചില്ലിൽത്തട്ടും ശരറാന്തൽ നാളം പോലെ
മിന്നാരത്താരം മിന്നീ കൺകളിൽ
പാട്ടൊന്നും പാടാൻ നീയെന്തേ കൂട്ടു വന്നീലാ
പഞ്ചാരച്ചുണ്ടാൽ നീ പൂവിൻ ചെണ്ടിൽ മുത്തീലാ
മുളയോലപ്പീലി പ്പൂന്തോപ്പിൻ ഈ
പുലർകാലപ്പൂന്തേൻ ചില്ലയിൽ

----------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaarthinkal Thellalle

Additional Info

അനുബന്ധവർത്തമാനം