മുന്തിരിപ്പാടം പൂത്തു നിക്കണ

മുന്തിരിപ്പാടം പൂത്തുനിക്കണ മുറ്റത്തു കൊണ്ടോവാം
മുത്തു പോലെ നിന്നെ നെഞ്ചിൽ കാത്തുവെച്ചോളാം
പൊട്ടു തൊട്ട നിൻ പട്ടുനെറ്റിയിലുമ്മ വെച്ചോളാം
പവിഴച്ചുണ്ടിലെ പനനൊങ്കിലെ പാൽ കറന്നോളാം (മുന്തിരിപ്പാടം..)

കാരകാരപ്പഴം കസ്തൂരിമാമ്പഴം കണ്ണേറോണ്ടു നീ വീഴ്ത്തീലേ
തുള്ളിയ്ക്കൊരു കുടം കള്ളിമഴക്കാറായ് എന്നേ വന്നു വിളിച്ചീലേ
കൈക്കുടന്നയിലെന്നെക്കോരിക്കോരിക്കുടിക്കൂലേ
കാവൽ നിൽക്കണ കൺ വരമ്പത്ത് കൈത പൂക്കൂലേ
തട്ടു തട്ടിയ പട്ടം കണക്കെ ഞാൻ പാറിപ്പറന്നു വന്നൂ
കെട്ടു നിന്റെ വിരൽത്തുമ്പിലല്ലേ കുട്ടിക്കുറുമ്പിപ്പെണ്ണേ  (മുന്തിരിപ്പാടം...)

കുഞ്ഞിക്കുറുമ്പിന്റെ കാന്താരിച്ചിന്തുമായ് കുഞ്ഞാറ്റക്കിളി പോരൂലേ
ഉച്ചമയക്കത്തിൽ പൂച്ചക്കുറിഞ്ഞിയായ് മെല്ലെ മാറിൽ പതുങ്ങൂല്ലേ
പൂക്കിടക്കയിൽ തൂവാലാട്ടി കൂടെ കിടക്കൂലേ
രാക്കരിമ്പിലെ തേൻ തുള്ളിയായ് തുള്ളിത്തുളുമ്പൂലേ
പട്ടു കൊണ്ടുള്ള പഞ്ചാരപ്രാവിന്റെ മുത്തം നീട്ടൂലേ
നോട്ടം കൊണ്ടെന്നെ നൊട്ടി നുണച്ചൊരു തങ്കച്ചിരിക്കരിമ്പേ (മുന്തിരിപ്പാടം..)

------------------------------------------------------------------------------------------------------
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info