ഹേമന്തത്തിൻ നീർ പൂമിഴിയിൽ

Film/album: 
hemanthathin neerpoo
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ഹേമന്തത്തിന്‍ നീര്‍പൂ മിഴിയില്‍ വിടരും പൂവേ
മധുബിന്ദുവായ് നീയുണര്‍ന്നു
നാണത്തിന്‍ മുത്തുകള്‍ ചൂടി
പ്രേമഗാനത്തിന്‍ മുരളികയൂതി
നിന്നാത്മരാഗം നുകരാനായെത്തും
ശലഭങ്ങളായെന്‍ മൃദുമോഹങ്ങള്‍ 
ഹേമന്തത്തിന്‍ നീര്‍പൂ മിഴിയില്‍ വിടരും പൂവേ
മധുബിന്ദുവായ് നീയുണര്‍ന്നു

രാവിന്റെ ഏകാന്തയാമങ്ങളില്‍
ഞാനെന്നും കാണുന്ന സ്വപ്നങ്ങളില്‍
നിറയുന്നു നിന്‍രാഗ സ്വരമഞ്ജരി
അതിലെ ശ്രുതിയായ് എരിയുമ്പോഴെന്‍
അഭിലാഷകുസുമങ്ങള്‍ പുഞ്ചിരിപ്പൂ 
ഹേമന്തത്തിന്‍ നീര്‍പൂ മിഴിയില്‍ വിടരും പൂവേ
മധുബിന്ദുവായ് നീയുണര്‍ന്നു

ആശാപ്രതീകങ്ങള്‍ തിരിനീട്ടുമ്പോള്‍
അകതാരില്‍ പടരുന്നു നിന്‍സുഗന്ധം
മധുമാസം കണിവെച്ചു പെയ്തിടുമ്പോള്‍
അതിലേ കുളിരായ് നീ വരുമ്പോള്‍
അനുരാഗമലരിതളായ് വിടരുന്നുഞാന്‍ 
ഹേമന്തത്തിന്‍ നീര്‍പൂ മിഴിയില്‍ വിടരും പൂവേ
മധുബിന്ദുവായ് നീയുണര്‍ന്നു
------------------------------------------------------------------------------

Hemanthathin neer poo mizhiyil (Saritha)