ഇനിയാർക്കുമാരോടും ഇത്ര മേൽ

ഇനിയാർക്കുമാരോടും ഇത്ര മേൽ തോന്നാത്തതെന്തോ
അതാണെൻ പ്രിയനോടെനിക്കുള്ളതെന്തോ
ഇനിയാർക്കുമാരോടും ഇത്ര മേൽ തോന്നാത്തതെല്ലാം
അതാണെൻ പ്രിയനോടെനിക്കുള്ളതെല്ലാം

ഇനിയാർക്കുമാരോടും ഇത്ര മേൽ തോന്നാത്ത ഇഷ്ടമാണെൻ
പ്രിയനോടെനിക്കുള്ള ഇഷ്ടം  (2)
ഇനിയാർക്കുമാരോടും ഇത്ര മേൽ തോന്നാത്ത സ്നേഹമാണെൻ
പ്രിയനോടെനിക്കുള്ളസ്നേഹം
ഇനിയാർക്കുമാരോടും ഇത്ര മേൽ തോന്നാത്ത രാഗമാണെൻ
പ്രിയനോടെനിക്കുള്ളനുരാഗം (ഇനിയാർക്കുമാരോടും..)

ഇനിയാർക്കുമാരോടും ഇത്ര മേൽ ഹൃദ്യമായ്
തോന്നാത്തതാണെൻ പ്രിയാ നിൻ സാമീപ്യം (2)
ഇനിയാർക്കുമാരോടും ഇത്ര മേൽ ഹൃദ്യമായ്
തോന്നാത്തതാണെൻ പ്രിയാ നിൻ സൗഹൃദം
ഇനിയാർക്കുമാരോടും ഇത്ര മേൽ ഹൃദ്യമായ്
തോന്നാത്തതാണെൻ പ്രിയാ നിൻ പുഞ്ചിരി  (ഇനിയാർക്കുമാരോടും..)

----------------------------------------------------------------------------------------------