ചാലക്കുടിപ്പുഴയും വെയിലിൽ

Music: 
Film/album: 
Chaalakkudippuzhayum
0
No votes yet

ചാലക്കുടിപ്പുഴയും വെയിലിൽ
ചന്ദനച്ചോലയെടി (2)
ചന്ദനച്ചോലയിങ്കൽ ഇന്നൊരു
ചാഞ്ചക്കം വഞ്ചിയെത്തും (2)
ചാലക്കുടിപ്പുഴയും വെയിലിൽ
ചന്ദനച്ചോലയെടി (2)

ചാഞ്ചക്കം വഞ്ചിയേറി - എന്നെക്കാണാൻ
മൊഞ്ചുള്ള മാരനെത്തും (2)
ചോലക്കടവിലപ്പോൾ പുത്തിലഞ്ഞി
ചീലക്കുട പിടിക്കും (2)
ചാലക്കുടിപ്പുഴയും വെയിലിൽ
ചന്ദനച്ചോലയെടി (2)

കാലത്തെപോയ്  കുളിച്ച് കഴുത്തിൽ ഞാൻ
ഓലക്കം മാലയിട്ട് (2)
എള്ളെണ്ണ മാറ്റി വെച്ച് മുടിക്ക് ഞാൻ
മുല്ലപ്പൂ എണ്ണ തേച്ച് (2)
നോമ്പിറക്കാൻ വരുമ്പോൾ കൊടുക്കുവാൻ
മാമ്പഴം വേറെ വെച്ച് (2)
പണ്ടത്തെ കെസ്സുപാട്ടു പഠിച്ചെന്റെ
ചുണ്ടത്തൊരുക്കിവെച്ച് (2)

ചാലക്കുടിപ്പുഴയും വെയിലിൽ
ചന്ദനച്ചോലയെടി (2)
ചന്ദനച്ചോലയിങ്കൽ ഇന്നൊരു
ചാഞ്ചക്കം വഞ്ചിയെത്തും (2)
ചാലക്കുടിപ്പുഴയും വെയിലിൽ
ചന്ദനച്ചോലയെടി (2)

Rosi | Chalakkudi Puzhayum song