വാടി വീണ പൂമാലയായി

വാടി വീണ പൂമാലയായി ചേച്ചീ
വാച്ചു നോക്കി പ്രേമിക്കുമെന്റെ ചേട്ടൻ
രണ്ടു പേർക്കും പിണക്കം
കണ്ടു നിന്നാൽ കടുപ്പം
കാമദേവനോ കാടുകേറിയൊരു
സന്ന്യാസി കണക്കവൻ
കാഷായം ധരിച്ചല്ലോ
(വാടി വീണ...)

യൗവനം പണിത നൃത്തവേദിയിതിൽ
പുഷ്പകംബളത്തിൽ
എന്തിനിന്നു വിധി രണ്ടു പേരെയും
കൊണ്ടു വന്നു തള്ളി
താളം മുറുകട്ടെ മേളം മുറുകട്ടെ
ലാരല്ലാരാ ലാരലാരാ ചാരത്തു വന്നാലും
ലീലയിങ്കൽ നീ ചോടു വെയ്ക്കുക
ഗാനത്തിൻ ലഹരിയിതിൽ
(വാടി വീണ...)

ചേട്ടനെ ചെറിയ മാട്ടുമാട്ടിയൊരു
പാട്ടുപാടിയാടാൻ
കൂട്ടുകാരനായ് ചേച്ചി കൊണ്ടു വരും
കാഴ്ച കാണണം ഞാൻ
കാലു ചലിക്കട്ടെ കയ്യു കുലുങ്ങട്ടെ
ലാരല്ലാരാ ലാരലാരാ കൈ കോർത്തു വന്നാലും
പാടിയാടി നീ ചോടു വെയ്ക്കുക
പാട്ടിന്റെ ലഹരിയിതിൽ
(വാടി വീണ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaadi veena

Additional Info

അനുബന്ധവർത്തമാനം