ആലോലനീലവിലോചനങ്ങൾ

ആലോലനീലവിലോചനങ്ങൾ
ചാലിച്ച നീലച്ച മഷിയിൽ മുക്കി
മന്മഥനിന്നൊരു കാവ്യമെഴുതി
മനസ്സിലെ താമരത്തളിരിൽ
ആലോലനീലവിലോചനങ്ങൾ
ചാലിച്ച നീലച്ച മഷിയിൽ മുക്കി

അതിലെ നായകൻ നീയല്ലോ
അതിലെ നായിക ഞാനല്ലോ
അതിലെ ശ്യാമള വനവീഥികളിലെ
മുരളീഗായകൻ നീയല്ലോ
ആലോലനീലവിലോചനങ്ങൾ
ചാലിച്ച നീലച്ച മഷിയിൽ മുക്കി

മധുരഭാവനാചിത്രകാരൻ
മഴവിൽക്കൊടിയുടെ മുനയാലെ
തങ്കക്കിനാവിൻ ഭിത്തിയിലെഴുതി
സങ്കൽപസുന്ദര ചിത്രങ്ങൾ
ആലോലനീലവിലോചനങ്ങൾ
ചാലിച്ച നീലച്ച മഷിയിൽ മുക്കി

അധരപുടങ്ങളിൽ ഒളിച്ചിരിക്കും
അതുലചുംബനത്തിൻ ശലഭങ്ങൾ
ചിറകു വിരിക്കാൻ വെമ്പുകയായി
ചിറകു വിരിക്കാൻ വെമ്പുകയായി
മധുവിധു രജനീ മലർവനിയിൽ

ആലോലനീലവിലോചനങ്ങൾ
ചാലിച്ച നീലച്ച മഷിയിൽ മുക്കി
മന്മഥനിന്നൊരു കാവ്യമെഴുതി
മനസ്സിലെ താമരത്തളിരിൽ
ആലോലനീലവിലോചനങ്ങൾ
ചാലിച്ച നീലച്ച മഷിയിൽ മുക്കി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
alolaneela vilochanangal

Additional Info