രജനീകദംബം പൂക്കും

രജനീകദംബം പൂക്കും വിജനമാം നികുഞ്ജത്തിൽ
കചനെ കാത്തിരിക്കുന്ന കമനീ ദേവയാനി തൻ
നീരജ നേത്രവാടി ശോക നീഹാരബിന്ദുക്കൾ ചൂടി (രജനീ...)

പ്രണയവിവശയാകും മധുമാസ ചന്ദ്രലേഖ
മുകിൽ വെള്ളിക്കുടിലിങ്കൽ മുഖം താഴ്ത്തിയിരിക്കുന്നു
കാമുകൻ വരുന്നേരം അരികിൽ ആനയിക്കുവാൻ
കാർത്തിക മണിത്താരം കൈവിളക്കേന്തി (രജനീ...)