നഭസ്സിൽ മുകിലിന്റെ പൊന്മണിവില്ല്

നഭസ്സിൽ മുകിലിന്റെ പൊന്മണിവില്ല്
മനസ്സിൽ മന്മഥന്റെ കരിമ്പുവില്ല്
എന്നിട്ടും നിന്നുടെ ചില്ലി വില്ലയക്കുന്ന
മന്ദാരശരം കൊണ്ട്‌ മുറിവേറ്റു ഞാൻ (നഭസ്സിൽ...)

പ്രണയത്തിൻ വാസന്തമലർക്കുടിലിൽ ഇന്നു
കനകാംബരപ്പൂക്കൾ തിരി കൊളുത്തി
ഉറങ്ങിക്കിടക്കുന്ന സ്വപ്നങ്ങളെ നിന്റെ
ഉല്ലാസകോകിലം തുകിലുണർത്തി (നഭസ്സിൽ...)

മദകരയൗവനത്തിൻ ആരാമത്തിൽ
തുടുതുടെ വിരിയുന്ന പനിനീർ പൂവേ
തുടിക്കുന്നു തുടിക്കുന്നു മോഹങ്ങൾ നിന്നെ
എടുത്തൊന്നു പുൽകുവാൻ ഓമനിക്കാൻ (നഭസ്സിൽ..)