നവയുഗദിനകരനുയരട്ടെ

നവയുഗദിനകരനുയരട്ടെ
നാടിൻ ഭേരി മുഴങ്ങട്ടെ
രണഭൂമിയിതിൽ ചുടുചോരയിൽ പുതു
ഭാരതവനിക തളിർക്കട്ടെ (നവയുഗ..)

ജനതാജീവിത നവകേദാരം
തളിരും കതിരും ചൂടട്ടെ
സമത്വസുന്ദരസമ്പൽഘടന
ഉദിച്ചു ചെങ്കതിർ വീശട്ടെ (നവയുഗ...)

വിമോചനോജ്ജ്വല വിഭാതകിരണം
വിളിച്ചുണർത്തിയ സോദരരേ
വിശാലഭാരതനൂതന ചരിതം
നമ്മുടെ ചോരയിലെഴുതുക നാം (നവയുഗ..)

ജാതിമതാന്ധത തൻ വിഷവൃക്ഷം
പറിച്ചു നീക്കിയ പുതുമണ്ണിൽ
നവപ്രബുദ്ധത തന്നുടേ നാമ്പുകൾ
പൊടിച്ചു പച്ച വിരിക്കട്ടെ (നവയുഗ...)