നിറങ്ങൾ നിറങ്ങൾ

നിറങ്ങൾ നിറങ്ങൾ
നിറമാല ചാർത്തിയ
നിരവദ്യസുന്ദര വസന്തമേ വസന്തമേ (നിറങ്ങൾ...)

നിന്റെ മുഖമാണീ രമ്യപുഷ്പവനം
നിന്റെ നഖമാ മാനത്തെ ചന്ദ്രലേഖ(2)
നിന്റെ നഗ്നമനോഹരപ്പൂമേനി
പൂർണ്ണചന്ദ്രിക പുൽകിയ മേദിനീ മേദിനീ (നിറങ്ങൾ...)

ചുരുൾ മുടിയാണാ നീലമുകിൽ മണ്ഡപം
നിന്റെ നടനവേദിയീ ജഗന്മണ്ഡപം(2)
നിന്റെ പൂക്കൂട നിറയാനുഷസ്സുകൾ
വർണ്ണമലരുകൾ വീണ്ടും വിതറുന്നൂ വിതറുന്നു (നിറങ്ങൾ...)