കണ്ണുനീരിനും റ്റാറ്റാ

കണ്ണുനീരിനും റ്റാറ്റാ ചുടു കണ്ണുനീരിനും റ്റാറ്റാ
ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം
ചിരിയുടെയമിട്ടിനു തിരികൊളുത്താം

കരഞ്ഞാലും മരിയ്ക്കും ചിരിച്ചാലും മരിയ്ക്കും
എന്നാൽ പിന്നെ ചിരിച്ചൂടേ
ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം
ചിരിയുടെയമിട്ടിനു തിരികൊളുത്താം
കണ്ണുനീരിനും റ്റാറ്റാ ചുടു കണ്ണുനീരിനും റ്റാറ്റാ

കരഞ്ഞിട്ടു മരിച്ചാലും നരകത്തിലാണെങ്കിൽ
കുലുങ്ങിച്ചിരിച്ചിട്ട് മരിച്ചൂടെ
ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം
ചിരിയുടെയമിട്ടിനു തിരികൊളുത്താം
കണ്ണുനീരിനും റ്റാറ്റാ ചുടു കണ്ണുനീരിനും റ്റാറ്റാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannuneerinum tata

Additional Info

അനുബന്ധവർത്തമാനം