നീ സ്വരമായ്

നീ സ്വരമായ് ശ്രുതിയായ് വിരിയും
ഒരു പ്രേമഗാനമാണോ
നീ പവിഴത്തിരയിൽ ഒഴുകും ഒരു സ്വപ്നഹംസമാണോ (2)
മാനോടൊത്ത് വളർന്നു വരുന്നൊരു  ആശ്രമകന്യകയാണു നീ
രാഗ വിപഞ്ചിക മീട്ടി വരുന്നൊരു സ്നേഹസ്വരൂപിണീ നീ (നീ സ്വരമായ്...)

കാട്ടുപൂങ്കുളിർ ചോല പോലെ ഞാൻ പാട്ടു പാടിടുമ്പോൾ
കരളിൽ പടരും കുളിരിൻ അലകൾ ചൂടും മോഹവും(2)
കടലലകൾ പാടി വന്നു മലനിരകൾ ആടിനിന്നു
ഋതുകന്യക തേരിലേറി ഒരു പുഞ്ചിരി തൂകി വന്നു
സ്വർണ്ണരഥങ്ങളിലെഴുന്നള്ളുന്നൊരു സ്വർഗ്ഗകുമാരിക പോലുമേ
പ്രണയസമാഗമ വേളകൾ തേടും മോഹനരാഗം ഞാൻ (നീ സ്വരമായ്...)

വർണ്ണരാജികൾ പൂത്തു മുന്നിൽ ഞാൻ നൃത്തമാടിടുമ്പോൾ
മുടിയിൽ നിറയെ പനിനീർ മലരും ചൂടി വന്നു നീ (2)
മറിമാന്മിഴി നിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി പൂത്തു വന്നു
മൃദുമോഹനരാഗമായ്  ഒരു സംഗമ വേളയായി
അസുലഭനിർവൃതി തൂകാനുള്ളൊരു പ്രേമസരോരുഹമാണു നീ
അനുപമസുന്ദരി നീ അനുരാഗം നിർമല ഗാനം ഞാൻ (നീ സ്വരമായ്..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
Nee Swaramaay

Additional Info

അനുബന്ധവർത്തമാനം