പുഴയോരത്തിൽ പൂന്തോണിയെത്തീല

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.5
Average: 6.5 (2 votes)

പുഴയോരത്തിൽ പൂത്തോണിയെത്തീലാ...
മന്ദാരം പൂക്കും..മറുതീരത്താണോ..
പുന്നാഗം പൂക്കും പുഴയോരത്താണോ..
ആരാനും കണ്ടോ ദൂരെയെൻ പൂത്തോണി...
പുഴയോരത്തിൽ പൂത്തോണിയെത്തീലാ...
പുഴയോരത്തിൽ പൂത്തോണിയെത്തീലാ...തോണിക്കാർ പാടും ഈണങ്ങൾ മാഞ്ഞും..
കാതോർത്തു തീരത്താരോ തേങ്ങുന്നു...
തോണിക്കാർ പാടും ഈണങ്ങൾ മാഞ്ഞും..
കാതോർത്തു തീരത്താരോ തേങ്ങുന്നു...
മാണിക്യനാഗം വാഴും കടവിൽ..
മാരിവില്ലോടം നീന്തും പുഴയിൽ..
ആരാരോ കണ്ടെന്നോതി..നാടോടി കിളിയോ...
പുഴയോരത്തിൽ പൂത്തോണിയെത്തീലാ...
മന്ദാരം പൂക്കും..മറുതീരത്താണോ..
പുന്നാഗം പൂക്കും പുഴയോരത്താണോ..
ആരാനും കണ്ടോ ദൂരെയെൻ പൂത്തോണി...
പുഴയോരത്തിൽ പൂത്തോണിയെത്തീലാ...
പുഴയോരത്തിൽ പൂത്തോണിയെത്തീലാ...മാരിക്കാർ വന്നു മാറത്തു ചായും..
തൂമിന്നൽപ്പെൺകൊടിയാളെ കൊണ്ടേപോയ്..
മാരിക്കാർ വന്നു മാറത്തു ചായും..
തൂമിന്നൽപ്പെൺകൊടിയാളെ കൊണ്ടേപോയ്..
താഴുന്ന സന്ധ്യേ നിന്നെ തഴുകി..
താലോലമാട്ടി പാടും പുഴയിൽ..
ആരാരെൻ തോണി മുക്കി..പൂക്കൾ ഒഴുക്കുന്നു...
പുഴയോരത്തിൽ പൂത്തോണിയെത്തീലാ...
മന്ദാരം പൂക്കും..മറുതീരത്താണോ..
പുന്നാഗം പൂക്കും പുഴയോരത്താണോ..
ആരാനും കണ്ടോ ദൂരെയെൻ പൂത്തോണി...
പുഴയോരത്തിൽ പൂത്തോണിയെത്തീലാ...
പുഴയോരത്തിൽ പൂത്തോണിയെത്തീലാ...