മാനത്തെ കായലിൻ

മാനത്തെക്കായലിൻ മണപ്പുറത്തിന്നൊരു
താമരക്കളിത്തോണി വന്നടുത്തൂ 
താമരക്കളിത്തോണി 
(മാനത്തെ..)

തങ്കം നിനക്കുള്ള പിച്ചകമാലയുമായ് 
സംക്രമപ്പൂനിലാവിറങ്ങിവന്നൂ 
നിന്‍കിളിവാതിലില്‍ പതുങ്ങിനിന്നൂ (തങ്കം)
മയക്കമെന്തേ - മയക്കമെന്തേ
മയക്കമെന്തേ മയക്കമെന്തേ
മെരുക്കിയാല്‍ മെരുങ്ങാത്ത മാൻകിടാവേ
(മാനത്തെ..)

ശ്രാവണപഞ്ചമി ഭൂമിയില്‍ വിരിച്ചിട്ട 
പൂവണിമഞ്ചവും മടക്കിവയ്ക്കും 
കാർമുകില്‍ മാലകള്‍ മടങ്ങിയെത്തും (ശ്രാവണ)
ഉണരുണരൂ - ഉണരുണരൂ
ഉണരുണരൂ ഉണരുണരൂ
മദനന്‍ വളർത്തുന്ന മണിപ്പിറാവേ
(മാനത്തെ..)

Maanathe Kaayalin Kalli Chellamma