എന്തേ നീ കനിയായ്‌വാൻ

എന്തേ നീ കനിയായ്‌വാൻ എന്നിൽ ഗോപകുമാരാ
എന്നുള്ളം കവർന്നൊരു സുകുമാരാ
സുന്ദരവദനം കണ്ടൂം ചാരുമന്ദസ്മിതം കണ്ടും
കുന്ദബാണശരം കൊണ്ടു തളർന്നല്ലൊ ഞാൻ

ഓടക്കുഴലിന്റെ ഓമനനാദമെൻ കാതിലണഞ്ഞിടുമ്പോൾ കണ്ണാ
ഓടിവരുന്നു നിൻ തിരുസന്നിധി തേടി വരുന്നു കാർവർണ്ണ്ാ
നിന്നെക്കുറിച്ചുള്ള ചിന്തയല്ലാതെന്റെ ന്നെഞ്ചിനകത്തൊന്നുമില്ല
നീയൊഴിഞ്ഞുള്ളൊരു ലോകമെനിക്കില്ല നീലത്താമരക്കണ്ണാ

തങ്കച്ചിലങ്ക കിലുക്കി-മണി
കങ്കണകിങ്കിണി നാദം മുഴക്കി
നൃത്തം തുടർന്നു ഞാൻ ചിത്തം പകർന്നു ഞാൻ
നീയൊന്നനുഗ്രഹിച്ചില്ല
പുത്തൻ മലരണി മെത്തയൊരുക്കി ഞാൻ
നീയതിൽ വിശ്രമിച്ചില്ല

കൃഷ്ണനുണ്ടോ രാധയില്ലെങ്കിൽ കാർമുകിൽ വർണ്ണാ
രാമനുണ്ടോ സീതയില്ലെങ്കിൽ

കാത്തിരുന്നു കാത്തിരുന്നു രാത്രിയും കഴിഞ്ഞുവല്ലൊ
കോർത്തുവച്ച പുഷ്പമാല അത്രയും കരിഞ്ഞുവല്ലൊ.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enthe nee kaniyaaivan

Additional Info

അനുബന്ധവർത്തമാനം