ഉഷസ്സന്ധ്യകൾ തേടി വരുന്നു

ഉഷസ്സന്ധ്യകൾ തേടിവരുന്നു
ഉടുക്കുകൊട്ടിപ്പാടി വരുന്നു (2)

ഹരിഹരസുതനേ നിന്നടി പണിയും പൊന്നയ്യപ്പനമാര്‍
പൊന്നയ്യപ്പന്മാര്‍
-ഉഷസ്സന്ധ്യകൾ...
നീലിമലയ്ക്കപ്പുറമോമല്‍
പാദമുദ്ര ചൂടും മണ്ണില്‍ (2)
നെയ് വിളക്കായ് ഉരുകിത്തെളിയും
അയ്യനേ ഞങ്ങടെ ഹൃദയം (2)
ആശ്രിതവത്സനയ്യപ്പാ
അനാഥരക്ഷകനായ്യപ്പാ (2)

-ഉഷസ്സന്ധ്യകൾ..

പൊന്നമ്പലമേടിൻ മേലേ
ജ്യോതി പൂക്കും താരക പോലെ (2)
ആ പ്രഭയില്‍ വീണു ലയിക്കാൻ
ആശിപ്പു ഞങ്ങടെ ജീവൻ (2)
ആശ്രിതവത്സലനയ്യപ്പാ‍
അനാഥരക്ഷകനയ്യപ്പാ (2)

-ഉഷസ്സന്ധ്യകൾ...

(പല്ലവിയ്ക്കും ‘ആശ്രിതവലസനയ്യപ്പാ...എന്ന ഭാഗത്തിനും ഉടുക്കു മാത്രമേയുള്ളു ഓര്‍കെസ്ട്ര)

ഹരികരിസുതനേ നി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4.5
Average: 4.5 (2 votes)
Ushasandyakal thedi varunnu

Additional Info

അനുബന്ധവർത്തമാനം