മണ്ഡലമാസപ്പുലരികൾ

സംഘം:സ്വാമിയേയ് ശരണമയ്യപ്പാ
ഹരി‍ഹരസുതനേ ശരണമയ്യപ്പാ

മണ്ഡലമാസപ്പുലരികൾ പൂക്കും
പൂങ്കാവനമുണ്ടേ
മഞ്ഞണി രാവ് നിലാവ് വിരിക്കും
പൂങ്കാവനമുണ്ടേ-തങ്ക
പൂങ്കാവന്മുണ്ടേ

ജടമുടി ചൂടിയ കരിമല കാട്ടില്‍ തപസ്സിരിക്കുന്നൂ
വെളുത്തമുത്തുക്കന്നിമുകിലുകൾ മുദ്ര നിറയ്ക്കുന്നൂ
കാട്ടാനകളോടൊത്തു കരിമ്പുലി കടുവാ പടയണികൾ
കണിയ്ക്കൊരുക്കും മണിനാഗങ്ങൾ തിരുനട കാക്കുന്നു
തിരുനട കാക്കുന്നു

-മണ്ഡലമാസ....
പൊന്നമ്പലമണിപീഠം തെളിയും തിരുനട കണികണ്ടൂ
ചിന്മുദ്രാങ്കിതയോഗസമാധിപ്പൊരുളൊളി കണികണ്ടൂ
അര്‍ക്കതാരക ചക്രം ചുറ്റും തിരുവടി കണി കണ്ടൂ
പ്രപഞ്ചമൂലം മണികണ്ഠൻ തിരുനാമം കണികണ്ടൂ

-മണ്ഡലമാസ....

സംഘം: സ്വാമിയേയ് ശരണമയ്യപ്പാ