പണ്ടു കണ്ടാൽ പച്ചപ്പാവം

പണ്ടു കണ്ടാൽ പച്ചപ്പാവം പാവാട പ്പരുവം (2)
ഇന്നു കണ്ടാൽ ഏഴാം ബഹറിലെ സുന്ദരി തൻ ഭാവം(2) [പണ്ടു കണ്ടാൽ...]

മണവാട്ടി മണവാട്ടി (2)
ഇവൾ മദനപ്പൂവനത്തിലെ മാൻ‌കുട്ടി (2) (മണവാട്ടി..)
കല്യാണച്ചെറുക്കനെ കയ്യാംഗ്യം കാട്ടി കാട്ടി
വല്ലാതെ കളിപ്പിച്ച ചുണക്കുട്ടി  [പണ്ടു കണ്ടാൽ...]

വാക്കിലും നോക്കിലും വമ്പത്തി (2)
ഇവൾ മൊഞ്ചിലും ചേലിലും മുമ്പത്തി (2)
കള്ളപ്പൂഞ്ചിരിയാലേ കാനേത്തു മാരനെ
കൊല്ലാതെ കൊല്ലണ കൊലക്കത്തി  [പണ്ടു കണ്ടാൽ...]

മണിയറയിൽ ഇവൾ എന്തു ചെയ്യും (2)
അരിപ്പോ തിരിപ്പോ കളിച്ചിരിക്കും (2)
മണ്ണാംകട്ടയും കരിയിലയും കൂടി
 മക്കത്ത് പോയൊരു കഥ പറയും  [പണ്ടു കണ്ടാൽ...]
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pandu Kandaal Pachappaavam

Additional Info

അനുബന്ധവർത്തമാനം