ചൈത്രം ചായം ചാലിച്ചു

ചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം വരക്കുന്നു..
ചാരു ചിത്രം വരക്കുന്നു..

എങ്ങുനിന്നെങ്ങുനിന്നീ കവിൾ തട്ടിലീ..
കുങ്കുമ വർണ്ണം പകർന്നൂ..
മാതളപ്പൂക്കളിൽ നിന്നോ മലർവാക തളിർത്തതിൽ നിന്നോ
പാടിപ്പറന്നു പോം എൻ കിളിതത്ത തൻ പാടലമാം ചുണ്ടിൽ നിന്നോ..
ആ..ആ..ആ..ആ....
(ചൈത്രം ചായം ....)

എങ്ങുനിന്നെങ്ങുനിന്നീ കുളിർ നെറ്റിയിൽ
ചന്ദനത്തിൻ നിറംവാർന്നൂ..
ഈ മിഴിപ്പൂവിലെ നീലം ..ഇന്ദ്രനീലമണിച്ചില്ലിൽ നിന്നോ
മേനിയിലാകെ പടരുമീ സൌവർണ്ണം ഏതുഷസന്ധ്യയിൽ നിന്നോ..
ആ..ആ..ആ..ആ
(ചൈത്രം ചായം ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8.85714
Average: 8.9 (7 votes)
chaithram chaayam chaalichu

Additional Info

അനുബന്ധവർത്തമാനം