അംഗനയെന്നാൽ വഞ്ചന

അംഗനയെന്നാൽ വഞ്ചന തന്നുടെ
മറ്റൊരു നാമം - പാരിൽ
അംഗനയെന്നാൽ
മഹാവിപത്തിൻ മറ്റൊരു രൂപം
അംഗനയെന്നാൽ വഞ്ചന തന്നുടെ
മറ്റൊരു നാമം

നെഞ്ചിലിരിക്കും ഭാവം കപടം
പുഞ്ചിരി വെറുമൊരു മൂടുപടം
മലർമിഴിമൂടും മായാവലയം
മാറ്റുകിലവിടം മറ്റൊരു നരകം
(അംഗനയെന്നാൽ ..)

നാരീമണികൾ നരജീവിതത്തിൽ
നരകം തീർക്കും വിഷപുഷ്പങ്ങൾ
മദകരസൌരഭമേറ്റുമയങ്ങിയടുത്തോ
പൂർണ്ണവിനാശം തന്നേ
 

Anganeyenna... Ernakulam Junction, Music Baburaj