കണ്ണിൽ മിന്നും

ആ.. ആ..
കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ
കണ്ണിൻ കണ്ണെ നിന്നെ കണ്ടു ഞാൻ
അഴകെ..എൻ അഴകെ
അറിയാതെ എന്തിനീ മിഴിയുഴിഞ്ഞു
(കണ്ണിൽ)

മെല്ലെ മെല്ലെ മുല്ല വല്ലി പോൽ
മനസ്സു പൂക്കുന്നു
പിന്നെ പിന്നെ മഞ്ഞുതുള്ളിയായ്‌
കൊലുസു ചാർത്തുന്നു
നിറമേഴുമായ്‌ ഒരു പാട്ടു നിൻ
ഋതു വീണ മൂളുന്നുവൊ
പറയാൻ മറന്ന മൊഴിയിൽ പറന്നു
പതിനേഴിൽ നിന്റെ പ്രണയം
(കണ്ണിൽ)

ആ...ആ....
മുത്തെ മുത്തെ മുത്തു മാല പോൽ
മുടിയിൽ ചൂടാം ഞാൻ
മിന്നാമിന്നീ നിന്നെ മാറിലെ
മറുകു പോൽ ചേർക്കാം
ജപമാലയിൽ മണി പൊലെ നിൻ
വിരലിൽ വിരിഞ്ഞെങ്കിൽ ഞാൻ
തഴുകാൻ മറന്ന തനുവിൽ പടർന്ന
തളിരാണ്‌ നിന്റെ ഹൃദയം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannil minnum

Additional Info