സ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കാം

Year: 
1987
Swapnangalokkeyum panku vaykkam
6.5
Average: 6.5 (2 votes)

സ്വപ്നങ്ങളൊക്കെയും പങ്കുവയ്കാം …
ദുഖഭാരങ്ങളും പങ്കുവയ്കാം…. (സ്വപ്നങ്ങളൊക്കെയും…)
ആശതൻ തേരിൽ നിരാശതൻ
കണ്ണീരും ആത്മദാഹങ്ങളും പങ്കുവയ്കാം..(സ്വപ്നങ്ങളൊക്കെയും…)

കല്പനതൻ കളിത്തോപ്പിൽ പുഷ്പിച്ച
പുഷ്പങ്ങളൊക്കെയും പങ്കുവയ്കാം .., ( കല്പനതൻ…)
ജീവന്റെ ജീവനാം കോവിലിൽ നേദിച്ച
സ്നേഹാമൃതം നിത്യം പങ്കുവയ്ക്കാം….(സ്വപ്നങ്ങളൊക്കെയും…)

സങ്കല്പകേദാരഭൂവിൽ വിളയുന്ന
പൊൻ കതിരൊക്കെയും പങ്കുവയ്കാം..(സങ്കല്പകേദാര..)
കർമ്മപ്രപഞ്ചത്തിൻ ജീവിതയാത്രയിൽ
നമ്മളേ നമ്മൾക്കായ് പങ്കുവയ്ക്കാം…(സ്വപ്നങ്ങളൊക്കെയും…)

Swapnangalokkeyum Panku Vaikam - Kaanan Kothichu (1987) - UR