മെല്ലെയൊന്നു പാടി നിന്നെ

മെല്ലെയൊന്നു പാടി നിന്നെ ഞാനുണർത്തിയോമലേ
കണ്ണിലുള്ള കനവൂതാതെ നിൻ ചുണ്ടിലുള്ള ചിരി മായാതെ
പാതി പെയ്ത മഴ കാണാതെ വെൺ പാരിജാത മലരറിയാതെ

പൂമാനം കുടപിടിക്കും ഹൊയ്... ഈ പൂപ്പാട്ടിൻ വയൽ വരമ്പിൽ
കാറ്റോടെൻ കവിളുരുമ്മി ഹൊയ്... ഞാനാറ്റോരം നടന്നിരുന്നു
പകൽ മുല്ല മൊട്ടായ് നീയോ... വിരിഞ്ഞിരുന്നു
പുലർ വെയിൽ പൊന്നോ നിന്നെ പൊതിഞ്ഞിരുന്നു
താന നാ ന ന ന.... തന ന നാ ന...താന നാ ന ന..തന നാ ന
മാറിലുള്ള മറുകറിയാതെ ഈ... മനസിലുള്ള കിളിയറിയാതെ
( മെല്ലെയൊന്നു )

അന്നും നീ തനിച്ചിരിക്കും.. ഹൊയ് ഈ താഴമ്പൂ പുഴക്കടവിൽ
എന്തേ നീ അരികിലെത്തി.. ഹൊയ് നിൻ ജന്മങ്ങൾ എനിക്കു തന്നു
പതുങ്ങി വന്നെന്നെ മെല്ലെ മടിയിൽ വെച്ചു
പരിഭവം കൊണ്ടെൻ കാതിൽ കഥ പറഞ്ഞു
ത ന നാ ന ന.....താ ന നാ ന ന
ചാരെ നിന്ന നിഴലറിയാതെ... നീ മഴ നനഞ്ഞ മുകിലറിയാതെ
(മെല്ലെയൊന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)

Additional Info