പുഷ്പമഹോത്സവം

പുഷ്പമഹോത്സവം പൂക്കളിൽ മത്സരം വര്ണ്ണവിരുന്നിതാ കണ്ടുവോ
പൂപ്പടകൂട്ടണം പൂക്കളം തീര്ക്കണം പൊന്നോണപ്പൂത്താലം കൊണ്ടുവാ…
പൂവായപൂവെല്ലാം ഒന്നായ് വിരിഞ്ഞൂ നീ ചൊല്ലുമോ എന്റെ നാടോടിക്കാറ്റേ
ആവണിപ്പൂവണിമാമലമേട്ടിലെ പൂങ്കാറ്റേ..
അത്തം പിറന്നുപോയ് ഒത്തിരിപ്പൂവേണം പൂങ്കാറ്റേ(പുഷ്പമഹോത്സവം )

തമ്പുരാന്റെ മണ്ണാളെ തമ്പുരാട്ടിപ്പെണ്ണാളേ വന്നിവള്ക്ക് താലീം മാലേം ചാര്‍ത്തിത്തന്നാട്ടെ (തമ്പുരാന്റെ)
ഇനി പത്തുനാളേയുള്ളൂ തിരുവോണപ്പൂമുറ്റമൊരുങ്ങാൻ
ബലിത്തമ്പുരാനേ പോരൂ പെണ്ണിന് ഓണപ്പൂവടവയുമായ്(ഇനി)

അത്തപ്പൂ മത്തപ്പൂ കാക്കപ്പൂ മുറ്റത്തെ ചെമ്പരത്തീ
പൂക്കുളിറുക്കുന്നപൂക്കൂട കോര്‍ക്കേണ്ട നേരമായീ… (പുഷ്പമഹോത്സവം )

ആട്ടക്കളം കുത്തണ്ടേ ..ഓണവില്ലടിക്കേണ്ടേ...
പുലികളിവേഷം കെട്ടാൻ ഒപ്പം കൂടേണ്ടേ.. (ആട്ടക്കളം )
ഇനി ചെണ്ടമേളം വേഗം ഇടനെഞ്ചിലുണര്‍ത്തും താളം
നിറനിറഞ്ഞീയുത്സവത്തിൻ ചോടും വയ്കേണ്ടേ… (ഇനി )

അക്കരെയിക്കരെനീന്തിക്കളിക്കുന്ന ഉണ്ണികളേ
പൂപ്പൊലിപ്പാട്ടുകൾ ഉച്ചത്തിൽ‍ പാടുവാൻ നേരമായീ.(പുഷ്പമഹോത്സവം )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pushpamaholsavam

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം