ഒടുവിലൊരു ശോണരേഖയായ്

ഒടുവിലൊരു ശോണരേഖയായ് മറയുന്നു സന്ധ്യ ദൂരേ
ജനിമൃതികൾ സാഗരോർമ്മികൾ പൊഴിയാതെ ശ്യാമതീരം
ഉടയുമീ താരനാളം പൊലിയാതെ പൊലിയാതെ (ഒടുവിൽ..)

പെയ്യാതെ പോയൊരാ മഴമുകിൽ തുണ്ടുകൾ
ഇരുൾ നീലരാവു നീന്തി വന്നൂ പൂവുകളായ്
ഓഹോ ഒരു മലർ കണിയുമായ്
പുലരി തൻ തിരുമുഖം ഇനിയും
കാണാൻ വന്നുവോ (ഒടുവിൽ..)

ജന്മാന്തരങ്ങളിൽ എങ്ങോ മറഞ്ഞൊരാൾ
പ്രിയ ജീവകണമിന്നുതിർന്നു കതിരൊളിയാൽ
ഓഹോ അരുമയായ് ജനലഴി
പഴുതിലൂടണയുമോ ഇനിയീ മടിയിൽ ചായുമോ (ഒടുവിൽ..)