കണ്ണില്ലാത്തത് ഭാഗ്യമായി

കണ്ണില്ലാത്തത് ഭാഗ്യമായി
കാഴ്ച പോയത് ഭാഗ്യമായി
കപടദുഃഖങ്ങളും മൂകദുഃഖങ്ങളും
കാണേണ്ടല്ലോ ഭൂമിയിൽ (കണ്ണില്ലാത്തത്...)

സൂര്യനുദിക്കുമ്പോൾ വെയിൽ ചൂട്
ചന്ദ്രനുദിക്കുമ്പോൾ നിലാക്കുളിർ
കുളിരും വെയിലും തിരിച്ചറിയാൻ
കണ്ണുകളെന്തിനു കണ്ണുകൾ
എന്തിനു കണ്ണുകൾ (കണ്ണില്ലാത്തത്...)

മോഹം മുളയ്ക്കുമ്പോൾ രോമാഞ്ചം
സ്നേഹം തലോടുമ്പോൾ പൂമഞ്ചം
രണ്ടു സുഖങ്ങളും തിരിച്ചറിയാൻ
കണ്ണുകളെന്തിനു കണ്ണുകൾ
എന്തിനു കണ്ണുകൾ (കണ്ണില്ലാത്തത്...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info