കല്യാണപ്പുടവ വേണം

കല്യാണപ്പുടവ വേണം മ്ഹ്ഹ്
മുല്ലപ്പൂം പന്തലു വേണം ം ഹ് ഹ്
നാലുമൊഴിക്കുരവയിടേണം
നാദസ്വരമേളം വേണം
നാലുനില പന്തലു വേണം (കല്യാണ...)

നാലുമണിപ്പൂക്കളുമായ്
നാണം കുണുങ്ങും കാറ്റേ
നാടു ചുറ്റും കാറ്റേ നീ
നാട്ടുകാരെ വിളിക്കേണം
നാളെയൊരുങ്ങേണം നീ
നാളെയൊരുങ്ങേണം (കല്യാണ..)

പാതവക്കിൽ കുഞ്ഞിലെയെൻ
ജാതകം കൊത്തിയ തത്തേ
മഞ്ചലേറി നീ വരേണം
മംഗളമന്ത്രം ചൊല്ലേണം
കോടിയുടുക്കേണം മന്ത്ര കോടിയുടുക്കേണം(കല്യാണ..)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info