സങ്കല്പനന്ദന മധുവനത്തിൽ

സങ്കൽപ്പനന്ദന മധുവനത്തിൽ
ഒരു തങ്കച്ചിലമ്പൊലി കേട്ടുണർന്നു...
കേട്ടുണർന്നപ്പോൾ കേളീവിലോലയായ്
പാട്ടും മൂളി നീ മുന്നിൽ വന്നു...

ആരു നീ എന്നു ഞാൻ ചോദിച്ചു
പൂക്കാരിയാണെന്നു നീ മെല്ലെ ചൊല്ലി...
തോഴിമാർ വന്നെത്തി തുറക്കും
അങ്ങയുടെ ആരാമദേവത ഇവളല്ലേ..
ഈ ആരാമദേവത ഇവളല്ലേ
ഇവളല്ലേ.....

(സങ്കൽപ്പനന്ദന മധുവനത്തിൽ)

പൂവുകൾ നുള്ളി വിരൽ ചുവന്നു
കിനാവുകൾ നുള്ളി കൈകുഴഞ്ഞു....
ആരാമപാലകാ അനുരാഗഗായകാ
പൂജയ്ക്കെടുക്കാൻ പൂവേണോ...
പ്രേമപൂജയ്ക്കെടുക്കാൻ പൂവേണോ....
പൂവേണോ.....

(സങ്കൽപ്പനന്ദന മധുവനത്തിൽ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sankalpa Nandhana

Additional Info

അനുബന്ധവർത്തമാനം