ഉദയദീപിക കണ്ടു തൊഴുന്നു

ഉദയദീപിക കണ്ടുതൊഴുന്നു
ഉഷകാല മേഘങ്ങൾ
പൂർവദിങ്മുഖപ്പൊൻ തൃക്കോവിലിൽ
പുഷ്പാഭിഷേകം തുടങ്ങുന്നു
തുടങ്ങുന്നു.....

അഷ്ടമംഗല്യത്തിൻ അകമ്പടിയില്ല
അറുപതു തിരിവിളക്കില്ല
കതിർമണ്ഡപമില്ല തകിൽ മേളമില്ല
കല്യാണം നമുക്കു കല്യാണം
ഉദയം സാക്ഷി ഈ ഉദ്യാനം സാക്ഷി
സാക്ഷി സാക്ഷി.....(ഉദയദീപിക ..)

അഞ്ജനമിഴിമാർതൻ കുരവയുമില്ല
അടിമുടി പവൻ ചൂടിയില്ല
ഗുരുദക്ഷിണ വാങ്ങാൻ അരുണന്റെ കൈകൾ
ഉയരുന്നു നമുക്കായ് വിടരുന്നൂ
ഉഷസ്സേ സാക്ഷി ഈ നഭസ്സേ സാക്ഷി
സാക്ഷി സാക്ഷി (ഉദയദീപിക ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Udayadeepika kandu thozhunnu

Additional Info

അനുബന്ധവർത്തമാനം