പാതിരാമയക്കത്തിൽ

പാതിരാമയക്കത്തിൽ പാട്ടൊന്നു കേട്ടേൻ
പല്ലവി പരിചിതമല്ലാ(2)
ഉണർന്നപ്പൊഴാ സാന്ദ്രഗാനം നിലച്ചു
ഉണർത്തിയ രാക്കുയിലെവിടെ എവിടെ.. (പാതിരാ..)

പഴയ പൊന്നോണത്തിൻ പൂവിളിയുയരുന്നു
പാതി തുറക്കുമെൻ സ്മൃതിയിൽ (2)
നാദങ്ങൾക്കിടയിൽ വേറിട്ടു നിൽക്കുമാ
നാദം ഇതു തന്നെയല്ലേ
കുയിലായ് മാറിയ കുവലയലോചനേ
ഉണർത്തുപാട്ടായെന്നോ വീണ്ടും നീ
ഉണർത്തുപാട്ടായെന്നോ  (പാതിരാ..)

പഴയൊരുത്രാടത്തിൻ പൂവെട്ടം കവിയുന്നൂ
പാട്ടു മണക്കുമെൻ മനസ്സിൽ (2)
ദീപങ്ങൾക്കിടയിൽ വേറിട്ടു നിൽക്കുമാ
ദീപം നിൻ മുഖമല്ലേ
പക്ഷിയായ് മാറിയൊരാദ്യാനുരാഗമേ
പക പോലും പാട്ടാക്കിയോ നീ നിന്റെ
പക പോലും പാട്ടാക്കിയോ (പാതിരാ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (2 votes)
Pathira mayakkathil

Additional Info

Year: 
1992
Lyrics Genre: