അനുരാഗലോല നീ അരികിലെല്ലെങ്കിൽ

ഗാനശാഖ: 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4.66667
Average: 4.7 (3 votes)

അനുരാഗലോല നീ അരികിലെല്ലെങ്കില്‍
അഴകെനിക്കെന്തിനു തോഴീ..
അഴകെനിക്കെന്തിനു തോഴീ.. (അനുരാഗലോല..)
വിരലില്ല കയ്യില്‍ മീട്ടുവാനെങ്കില്‍ (2
വീണയെന്തിനു തോഴീ..

മണമുള്ള പൂക്കള്‍ മലരുകില്ലെങ്കില്‍
മധുമാസമെന്തിനു തോഴീ..(2)
മലരിന്റെ ചുണ്ടില്‍ മധുപനില്ലെങ്കില്‍ (2
മകരന്ദമെന്തിനു തോഴീ (അനുരാഗലോല..)

ഒരു മുത്തമേകാന്‍ ഒരുവളില്ലെങ്കില്‍
അധരങ്ങളെന്തിനു തോഴീ (2)
ഒരു നിദ്രതീര്‍ന്നാല്‍ ഉണരുകില്ലെങ്കില്‍ (2)
കനവുകളെന്തിനു തോഴീ..(അനുരാഗലോല നീ..)

കണിയില്ല മുന്നില്‍ കാണുവാനെങ്കില്‍
കണ്ണുകളെന്തിനു തോഴീ (2)
കരളില്‍ കയത്തില്‍ കദനമില്ലെങ്കില്‍ (2)
കണ്ണുനീരെന്തിനു തോഴീ..(അനുരാഗലോല നീ..)