ഏതോ ഏതോ പൂങ്കാവനത്തിൽ

Year: 
1981
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ഏതോ ഏതോ പൂങ്കാവനത്തിൽ
എന്നും പൂക്കുന്ന പൂവരശിൽ
എന്തിനോ പാടുന്ന പവിഴക്കിളി അവൾ
ക്കേകാദശി നൊയമ്പ് എന്നും (ഏതോ....)


മഞ്ഞു വീഴുന്ന മകരമാസം വന്നു
മലയടിവാരത്തു തുള്ളുമ്പോൾ
എന്റെ കിനാവിലെ പാട്ടിന്റെ താളം
എങ്ങനെ കവരുന്നു അവൾ
എങ്ങിനെ കവരുന്നു
അവളുടെ ചുംബനം നിൻ ചുണ്ടിലുണ്ടോ
അലയുന്ന യാത്രക്കാരാ
പൂന്തെന്നൽ തോണിക്കാരാ (ഏതോ...)

കലമുടയ്ക്കുന്ന കർക്കിടകം വന്നു
കളം തോറും കറ്റകൾ തേടുമ്പോൾ
കതിരുകാണാക്കിളി പോലവൾ തേങ്ങി
കാടാകെ അലയുന്നൂ അവൾ
കാടാകെയലയുന്നൂ
അവളുടെ തൂവലിൻ നിറമല്ലലെന്നോ
അലയുന്ന യാത്രക്കാരാ
പൂന്തെന്നൽ തോണിക്കാരാ (ഏതോ...)

 

Az3YWtaYzCs